ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം ഭരണഘടനാ വിരുദ്ധം: കെ. ലോഹ്യ
1460920
Monday, October 14, 2024 4:53 AM IST
മേപ്പയ്യൂർ: മദ്രസാ പഠനം നിഷേധിക്കുന്ന തരത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് മതസ്പർധ വർധിപ്പിക്കാനിടയാക്കുമെന്നും ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു.
ബാലജനതയുടെ നിയോജക മണ്ഡലം കൺവൻഷൻ "കുട്ട്യോളറിയാൻ' മേപ്പയ്യൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർജെഡി നിയോജക മണ്ഡലം പ്രസിഡന്റ് പി. മോനിഷ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സംസ്ഥാന സമിതി അംഗം ജെ.എൻ. പ്രേം ഭാസിൻ, നിഷാദ് പൊന്നങ്കണ്ടി, എസ്.ആർ. അയനാരാജ്, അലോക് മാധവ്, സുനിൽ ഓടയിൽ, സി.ഡി. പ്രകാശ്, പി.സി. നിഷാകുമാരി എന്നിവർ പ്രസംഗിച്ചു.