അ​ത്താ​ണി വാ​ട​ക വീ​ട് പ​ദ്ധ​തി​യി​ൽ ഫ്ളാ​റ്റ് ഒ​ഴി​വ്
Wednesday, September 25, 2024 4:48 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ഭ​വ​ന നി​ർ​മ്മാ​ണ ബോ​ർ​ഡി​നു കീ​ഴി​ൽ കോ​ഴി​ക്കോ​ട് കോ​വൂ​രി​ലെ അ​ത്താ​ണി വാ​ട​ക വീ​ട് പ​ദ്ധ​തി​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും എ​സ് സി/​എ​സ് ടി ​വി​ഭാ​ഗ​ത്തി​ൽ സം​വ​ര​ണം ചെ​യ്ത ഒ​രു ഫ്ളാ​റ്റും ഒ​ഴി​വു​ണ്ട്. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​ക്ക് പു​റ​ത്ത് വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ന​ഗ​ര​പ​രി​ധി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ഇ​വ വാ​ട​ക​യ്ക്ക് ന​ൽ​കു​ക.


താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷാ​ഫോം ഭ​വ​ന നി​ർ​മ്മാ​ണ ബോ​ർ​ഡി​ന്‍റെ ച​ക്കോ​ര​ത്ത്കു​ള​ത്തു​ള്ള ഓ​ഫീ​സി​ൽ​നി​ന്നും ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ 112 രൂ​പ അ​ട​ച്ച് സെ​പ്റ്റം​ബ​ർ 25 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10.30 നും ​വൈ​കു​ന്നേ​രം നാ​ലി​നും ഇ​ട​യി​ൽ ല​ഭി​ക്കും. മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഫോ​ണ്‍: 0495-2369545.