വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​രം
Wednesday, September 25, 2024 4:48 AM IST
കോ​ഴി​ക്കോ​ട്: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള ജി​ല്ലാ​ത​ല​മ​ത്സ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് മാ​ത്തോ​ട്ട​ത്തു​ള്ള വ​ന​ശ്രീ​യി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ​ക​ള​ർ പെ​യി​ന്‍റിം​ഗ്, എ​ന്നി​വ​യി​ലും ഹൈ​സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സം​ഗം, ഉ​പ​ന്യാ​സം, ക്വി​സ് എ​ന്നി​വ​യി​ലും മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഓ​രോ ഇ​ന​ങ്ങ​ളി​ലും ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി ര​ണ്ട് വീ​തം കു​ട്ടി​ക​ളെ അ​യ​ക്കാം.


ക്വി​സ് മ​ത്സ​ര​ത്തി​ന് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​നെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കാം. അം​ഗീ​കൃ​ത​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ്, സ്വാ​ശ്ര​യ വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ളേ​ജു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, പോ​ളി​ടെ​ക്നി​ക്ക് മു​ത​ലാ​യ​വ​യും ഉ​ൾ​പ്പെ​ടും. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച് ഹെ​ഡ് മാ​സ്റ്റ​ർ/​പ്രി​ൻ​സി​പ്പ​ൽ ന​ൽ​കി​യ സാ​ക്ഷ്യ​പ​ത്രം ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.