കി​ണ​റി​ൽ വീ​ണ വീ​ട്ട​മ്മ​യെ പേ​രാ​ന്പ്ര ഫ​യ​ർഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി
Tuesday, September 24, 2024 7:28 AM IST
പേ​രാ​ന്പ്ര: അ​ൻ​പ​ത്ത​ഞ്ച​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റി​ൽ വീ​ണ വീ​ട്ട​മ്മ പേ​രാ​ന്പ്ര ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. ഇ​ന്ന​ലെ കാ​ല​ത്ത് പ​തി​നൊ​ന്നോ​ടെ നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ല്ല്യ​ക്കോ​ടു​ള്ള ചാ​ലു​പ​റ​ന്പി​ൽ ലീ​ല (68) സ്വ​ന്തം വീ​ട്ടു കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കി​ണ​റി​ലെ പ​ന്പ് സെ​റ്റി​ന്‍റെ പൈ​പ്പി​ൽ പി​ടി​ച്ചു നി​ന്ന ലീ​ല​യെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി. ​വി​നീ​ത് കി​ണ​റ്റി​ലി​റ​ങ്ങി റെ​സ്ക്യൂ നെ​റ്റ് ഉ​പ​യോ​ഗി​ച്ചു സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. തു​ട​ർ​ന്നു സേ​ന​യു​ടെ അം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പേ​രാ​ന്പ്ര ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. ഗി​രീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ൻ. ഗ​ണേ​ശ​ൻ,


വി. ​വി​നീ​ത്, പി.​കെ. സി​ജീ​ഷ്, കെ. ​ര​ഗി​നേ​ഷ്, എം. ​മ​നോ​ജ്, കെ.​കെ. ഗി​രീ​ഷ്, പി.​ആ​ർ. സോ​ജു, അ​നീ​ഷ് കു​മാ​ർ, ബാ​ബു എ​ന്നി​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.