പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ വ​ഴി​യോ​ര വി​ശ്ര​മകേ​ന്ദ്രം പൂ​ട്ടി
Wednesday, September 25, 2024 4:43 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ചു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച വ​ഴി​യോ​ര വി​ശ്ര​മകേ​ന്ദ്രം പൂ​ട്ടി. വെ​ള്ള​മി​ല്ലാ​തെ വി​ശ്ര​മ​കേ​ന്ദ്രം വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

മോ​ട്ടോ​ർ ത​ക​രാ​റി​ലാ​ണെ​ന്നും ഉ​ട​ൻ ന​ന്നാ​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ മറുപടി. മ​ത്സ്യത്തൊഴി​ലാ​ളി സം​ഘ​മാ​ണു വി​ശ്ര​മ​കേ​ന്ദ്രം പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ, ഓ​ട്ടോ-ടാ​ക്സി ജീ​വ​ന​ക്കാ​ർ, ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ആ​ശ്ര​യ​മാ​യി​രു​ന്നു വി​ശ്ര​മ​കേ​ന്ദ്രം. വെ​ള്ളം ല​ഭ്യ​മാ​ക്കി വി​ശ്ര​മ​കേ​ന്ദ്രം തു​റ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.