അ​മ്മ​യു​ടെ​യും ശി​ശു​വി​ന്‍റെ​യും മ​ര​ണം: ആ​ശു​പ​ത്രി​യി​ലേ​ക്ക് ബ​ഹു​ജ​ന​മാ​ർ​ച്ച് ന​ട​ത്തി ആ​ക്‌ഷൻ ക​മ്മി​റ്റി
Tuesday, September 24, 2024 7:29 AM IST
അ​ത്തോ​ളി: പ്ര​സ​വ​ത്തി​നി​ടെ അ​മ്മ​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​ക്‌ഷൻ ക​മ്മി​റ്റി ന​ട​ത്തി​യ ബ​ഹു​ജ​ന മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​രി​ന്പി. മാ​ർ​ച്ചി​ൽ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. എം​എം​സി ഗെ​യി​റ്റി​ന് മു​ൻ​പി​ൽ ബാ​രി​ക്കേ​ഡ്‌വ​ച്ച് സ​മ​ര​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞു.

ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച ആ​ക്‌ഷൻ ക​മ്മി​റ്റി ന​ട​ത്തി​യ മാ​ർ​ച്ച് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഇ​ന്ദി​ര ഏ​റാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​തി ല​ഭി​ക്കും വ​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.ഡോ ​ജാ​സ്മി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കും​വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​ണ് തീ​രു​മാ​നം. ബാ​ലു​ശേ​രി ബ്ലോ​ക്ക് അം​ഗം വ​ന​ജ അ​ധ്യ​ക്ഷ​യാ​യി.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക്, റം​സീ​ന ന​രി​ക്കു​നി, ബ്ലോ​ക്ക് അം​ഗം ഇ.​ടി. ബി​നോ​യ്, ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ​കു​മാ​ർ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ, ആ​ക്‌ഷൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ നി​ജി​ൽ രാ​ജ്, ബി​ച്ചു ചി​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രു​വ​ണ്ണാ​മു​ഴി, ബാ​ലു​ശേ​രി, അ​ത്തോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്തി​രു​ന്നു. പെ​രു​വ​ണ്ണാ​മു​ഴി ഐ​പി പി.​എം. മ​നോ​ജ് കു​മാ​ർ, ബാ​ലു​ശേ​രി ഐ​പി ദി​നേ​ശ്, അ​ത്തോ​ളി എ​സ്ഐ ആ​ർ. രാ​ജീ​വ് എ​ന്നി​വ​ർ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.