താ​മ​ര​ശേ​രി രൂ​പ​ത യു​വ​ജ​ന ക​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം
Tuesday, September 24, 2024 7:29 AM IST
താ​മ​ര​ശേ​രി: കെ​സി​വൈ​എം, എ​സ്എം​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ യു​വ​ജ​ന ക​ലോ​ത്സ​വം ‘യു​വ 2024’ കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ സ​മാ​പി​ച്ചു. ക​ലോ​ത്സ​വം ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ല​ങ്ങാ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി രൂ​പ​താത​ല​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച 6,42, 210 രൂ​പ രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​കു​ര്യാ​ക്കോ​സ് മു​ഖാ​ല​യി​ലി​ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ തെ​ക്കേ​ക്ക​ര​മ​റ്റ​ത്തി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ൾ​ഡ് ജോ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി.

കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ബി​ൻ മ​ഞ്ച​പ്പ​ള്ളി സി​എം​ഐ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലീ​ന മാ​ത്യു ചെ​ട്ടി​പ്പ​റ​ന്പി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റൊ​സീ​ൻ എ​സ്എ​ബി​എ​സ്, ക​ലോ​ത്സ​വം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ഗി മ​രി​യ ജോ​സ​ഫ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ കെ. ​ജോ​സ​ഫ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ഫി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


‘വി​ല​ങ്ങാ​ടി​നെ പു​ന​രു​ദ്ധ​രി​ക്കു​ക’ എ​ന്ന ആ​പ്ത​വാ​ക്യം സ്വീ​ക​രി​ച്ച് ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളു​ടെ പേ​രു​ക​ൾ ന​ൽ​കി​യ അ​ഞ്ചു വേ​ദി​ക​ളി​ലാ​യി രൂ​പ​ത​യി​ലെ 10 മേ​ഖ​ല​ക​ളി​ൽ നി​ന്നു​മെ​ത്തി​യ യു​വ​തി-​യു​വാ​ക്ക​ൾ 37 ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ചു. 276 പോ​യി​ന്‍റു​മാ​യി മ​രു​തോ​ങ്ക​ര മേ​ഖ​ല ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. തി​രു​വ​ന്പാ​ടി (229 പോ​യി​ന്‍റ്), കോ​ട​ഞ്ചേ​രി (210) മേ​ഖ​ല​ക​ൾ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.