പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ പി​ന്നാ​ക്ക​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​നം
Monday, September 23, 2024 12:55 AM IST
കോ​ഴി​ക്കോ​ട്: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ-​പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പു​ക​ളി​ലെ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​വും സ​ർ​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​ക​ളു​ടെ വി​ല​യി​രു​ത്ത​ലും ഇ​ന്ന് ന​ട​ക്കും.

മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യു​മ​ട​ക്കം പ​ങ്കെ​ടു​പ്പി​ച്ച് രാ​വി​ലെ 9.30 ന് ​ക​ള​ക്ട​റേ​റ്റി​ലാ​ണ് അ​വ​ലോ​ക​നം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.


മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും ഭൂ​ര​ഹി​ത​ര്‍, ഭ​വ​ന​ര​ഹി​ത​ര്‍ എ​ന്നി​വ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ്ര​ശ്ന​ങ്ങ​ള്‍, പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ മേ​ഖ​ല​യി​ലെ മൊ​ത്തം വ​ക​യി​രു​ത്ത​ലും ചെ​ല​വ​ഴി​ക്ക​ലും, ജി​ല്ലാ​ത​ല വി​ക​സ​ന സാ​ധ്യ​ത​ക​ളും പ്ര​ശ്ന​ങ്ങ​ളും എ​ന്നി​വ അ​വ​ലോ​ക​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.