ഇ​എ​സ്എ: ക​ട്ടി​പ്പാ​റ​യി​ൽ പ​രാ​തി സ​മാ​ഹ​ര​ണ ക്യാന്പ് ന​ട​ത്തി
Wednesday, September 25, 2024 4:43 AM IST
താ​മ​ര​ശേ​രി: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം (ഇ​എ​സ്എ) ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ മ​ല​യോ​ര ജ​ന​ത​യു​ടെ വി​കാ​രം അ​റി​യി​ക്കു​ന്ന​തി​നാ​യി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് സം​യു​ക്ത രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​നു പ​രാ​തി അ​യ​ക്കു​ന്ന​തി​നാ​യി ക്യാ​ന്പു​ക​ൾ ന​ട​ത്തി.

ക​ട്ടി​പ്പാ​റ ടൗ​ണ്‍, ച​മ​ൽ, ക​ല്ലു​ള്ള​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക്യാ​ന്പു​ക​ൾ. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ത​ന്നെ നി​ല​നി​റു​ത്ത​ണ​മെ​ന്നും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​ക​ളും തോ​ട്ട​ഭൂ​മി​ക​ളും ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്തു​ക​ളും ഇ-​മെ​യി​ലു​ക​ളും അ​യ​യ്ക്കു​ന്ന​ത്.


ക​ട്ടി​പ്പാ​റ ടൗ​ണി​ൽ ന​ട​ന്ന ക​ത്ത​യ​യ്ക്ക​ൽ ക്യാ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ഷാ​ഹിം, ജി​ൻ​സി തോ​മ​സ്, സി.​കെ.​സി. അ​സൈ​നാ​ർ, ല​ത്തീ​ഫ് കോ​റി, എ.​കെ. ലോ​ഹി​താ​ക്ഷ​ൻ, രാ​ജു തു​രു​ത്തി​പ്പ​ള്ളി, ബാ​ബു കു​രി​ശി​ങ്ക​ൽ, ജോ​ഷി മ​ണി​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ച​മ​ലി​ൽ വാ​ർ​ഡ് മെ​ന്പ​ർ അ​നി​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​പി. കു​ഞ്ഞാ​ലി, പി​യൂ​സ്, റോ​ബി​ച്ച​ൻ, വ​ത്സ​മ്മ അ​നി​ൽ എ​ന്നി​വ​രും ക​ല്ലു​ള്ള​തോ​ട് ന​ട​ന്ന ക്യാ​ന്പി​ന് വി.​പി.​സു​ര​ജ, മ​ജീ​ദ് മൗ​ല​വി, ഉ​ണ്ണി, ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.