ഇ​എ​സ്എ: ആ​ശ​ങ്ക പ​ങ്കു​വ​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗം ചേ​ർ​ന്നു
Tuesday, September 24, 2024 7:28 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു വി​ജ്ഞാ​പ​ന പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള ഇ​എ​സ്എ മേ​ഖ​ല​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള കെ​എം​എ​ൽ ഫ​യ​ലു​ക​ൾ സം​സ്ഥാ​ന ബ​യോ ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റി​ന്‍റെ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന വി​ധ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സ​ർ​വ്വ​ക​ക്ഷി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എം.​കെ. രാ​ഘ​വ​ൻ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ കൊ​ടു​വ​ള്ളി എം​എ​ൽ​എ ഡോ. ​എം.​കെ. മു​നീ​ർ, ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ്, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശ്ശേ​രി, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജു​മു​ന്നി​സ ഷെ​രീ​ഫ്, തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബോ​സ് ജേ​ക്ക​ബ്, അം​ബി​ക മം​ഗ​ല​ത്ത്, റം​സീ​ന ന​രി​ക്കു​നി, നാ​സ​ർ എ​സ്റ്റേ​റ്റ്മു​ക്ക്, പ​ശ്ചി​മ​ഘ​ട്ട​ജ​ന സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ഏ​ബ്ര​ഹാം വ​യ​ലി​ൽ, ഡോ. ​ചാ​ക്കോ കാ​ളം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


നി​ല​വി​ൽ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.