ദേ​വ​ഗി​രി​യി​ല്‍ മെ​ന്‍​സ്ട്രു​ല്‍ ക​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, September 24, 2024 7:29 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും മെ​ന്‍​സ്ട്രു​ല്‍ ക​പ്പ് എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. എം.​കെ രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കാമ്പ​സി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി മെ​ന്‍​സ്ട്രു​ല്‍ ക​പ്പ് വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​മ്പ​സ് അ​തി​ഷ്ഠി​ത മെ​ന്‍​സ്ട്രു​ല്‍ ക​പ്പ് വി​ത​ര​ണ​തി​ന് ദേ​വ​ഗി​രി കോ​ള​ജ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ലാ​ന്‍​സി​ന്‍റെ പൂ​ര്‍​ണ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഫെ​മി​സേ​ഫു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ദേ​വ​ഗി​രി കോ​ള​ജ് യൂ​ണി​യ​ന്‍ ഈ ​പ​ദ്ധ​തി​ക്ക് വേ​ദി​യൊ​രു​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ബോ​ബി ജോ​സ്, എ​ലാ​ന്‍​സ് ചീ​ഫ് സി​ഇ​ഒ പി.​വി.​ ജി​ഷ്ണു, ഫെ​മി​സേ​ഫ് കോ-​ഫൗ​ണ്ട​ര്‍ നൗ​റീ​ന്‍ ഐ​ഷ, യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ രാ​ഹു​ല്‍ എ​ന്‍. കെ, ​സെ​ക്ര​ട്ട​റി ദേ​വി​ക രാ​ജ്, യൂ​ണി​യ​ന്‍ അ​ഡ്‌​വൈ​സ​ര്‍ ഡോ.​മ​നോ​ജ് മാ​ത്യു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.


​ആ​ര്‍​ത്ത​വ സ​മ​യം സ്ത്രീ​ക​ള്‍ പ്ര​ധാ​ന​മാ​യും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളും ഇ​തു​മാ​യി ബ​ന്ധ​പെ​ട്ടു നി​ല​നി​ല്‍​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി ബോ​ധ​വ​ത്കര​ണ​വും ക​പ്പ് വി​ത​ര​ണ​ത്തോ​ടൊ​പ്പം ന​ട​ന്നു . സ​മ​കാ​ലി​ക​മാ​യി ഈ ​പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ക അ​തി​ലൂ​ടെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് വി​പ്ല​വ​ക​ര​മാ​യ ഈ ​മു​ന്നേ​റ്റ​ത്തി​ന് കോ​ളജ് യൂ​ണി​യ​ന്‍ തു​ട​ക്ക​മി​ടു​ന്ന​ത്.