ചീ​ടി​ക്കു​ഴി ഭാ​ഗ​ത്ത് വീ​ട്ടി​ല്‍നി​ന്ന് അ​ട​യ്ക്ക മോ​ഷ്ടിച്ചു
Tuesday, September 24, 2024 7:28 AM IST
ത​ല​യാ​ട്: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ ചീ​ടി​ക്കു​ഴി ഭാ​ഗ​ത്ത് ക​ള്ള​ന്‍​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജോ​ണി ത​ട​ത്തി​ലി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് 50 കി​ലോ അ​ട​യ്ക്ക മോ​ഷ​ണം പോ​യി. ഉ​ണ​ങ്ങി​യ​തും ഉ​ണ​ങ്ങാ​നി​ട്ട​തു​മാ​യ അ​ട​യ്ക്ക​യാ​ണ് കൊ​ണ്ടു​പോ​യ​ത്. പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​ക്ക് അ​ട​യ്ക്ക ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​പോ​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞു. ഒ​രു​കു​ട​യും ന​ഷ്ട​പ്പെ​ട്ടു.​ഈ പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ല്‍ നി​ന്ന് നേ​ര​ത്തെ​യും സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.