ശു​ചി​ത്വ പ​രി​ശോ​ധ​ന: തി​രു​വ​ന്പാ​ടി​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും പി​ഴ​യും
Wednesday, September 25, 2024 4:43 AM IST
തി​രു​വ​ന്പാ​ടി: ഹെ​ൽ​ത്തി കേ​ര​ള ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന്പാ​ടി​യി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ലൈ​സ​ൻ​സ്, ഹെ​ൽ​ത്ത് കാ​ർ​ഡ്, കു​ടി​വെ​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് എ​ന്നി​വ ഹാ​ജ​രാ​ക്കാ​ത്ത​തും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളും പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​വും പാ​ലി​ക്കാ​ത്ത​തു​മാ​യ നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി.


ആ​റു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും ന​ൽ​കി. പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ, എ​സ്.​എം. അ​യ​ന, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ഷാ​ജു, കെ.​ബി.​ശ്രീ​ജി​ത്ത്, പി.​പി. മു​ഹ​മ്മ​ദ് ഷ​മീ​ർ, യു.​കെ. മ​നീ​ഷ, ശ​ര​ണ്യ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.