ലൈ​ബ്ര​റി ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, September 24, 2024 7:28 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ 5000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ ലി​റ്റി​ൽ കൈ​റ്റ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. എ​ട്ട്, ഒ​ൻ​പ​ത്, 10 ക്ലാ​സു​ക​ളി​ലെ ലി​റ്റി​ൽ കൈ​റ്റ് അം​ഗ​ങ്ങ​ൾ അ​ഞ്ചു ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നാ​യി ലൈ​ബ്ര​റി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​യി കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് യു.​ടി. ഷാ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​യു. ജോ​ർ​ജ്, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ റോ​ഷി​ൻ മാ​ത്യു, ജോ​ണി താ​ഴ​ത്തു വീ​ട്ടി​ൽ, ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കൈ​റ്റ് മി​സ്ട്ര​സ് ദീ​പ ആ​ന്‍റ​ണി, സി. ​അ​ന്ന​മ്മ, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.