അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ന​ച്ചി​ക്ക​ൽ പാ​ലം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന്
Monday, September 23, 2024 12:59 AM IST
കോ​ട​ഞ്ചേ​രി: പ​ന​ച്ചി​ക്ക​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ജൂ​ലൈ 30ന് ​ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പൊ​ട്ടി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.


വേ​ള​ങ്കോ​ട് സ്കൂ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ കാ​ൽ​ന​ട​യാ​യി പോ​കു​ന്ന പാ​ല​മാ​ണി​ത്. ഓ​മ​ശേ​രി​യി​ലു​ള്ള ഹോ​സ്പി​റ്റ​ലി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. എ​ത്ര​യും വേ​ഗം പാ​ലം നി​ർ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.