വാ​ണി​മേ​ലി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു: പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്
Wednesday, September 25, 2024 4:43 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി. രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്ത്. ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, പ​തി​നാ​റ് വാ​ർ​ഡു​ക​ളി​ലാ​യി എ​ട്ടു പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, സ്ക്കൂ​ളു​ക​ളി​ലെ പാ​ച​ക​പ്പു​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു.

പ​ര​പ്പ്പാ​റ​യി​ൽ ഡേ ​നൈ​റ്റ് ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ ക​ട​ക​ളി​ൽ വി​ൽ​പ്പ​ന​ക്ക് സൂ​ക്ഷി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ ക​ട ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.


പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​പ്പി​ലി​ട്ട പ​ഴ വ​ർ​ഗ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സ്ക്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ഇ​വ വി​ൽ​ക്ക​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

സ്ക്കൂ​ളു​ക​ളി​ലും വ്യാ​പാ​രി​ക​ൾ​ക്കും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ജ​യ​രാ​ജ് നേ​തൃ​ത്വം ന​ൽ​കി. ജെ​എ​ച്ച്ഐ​മാ​രാ​യ പി. ​വി​ജ​യ​രാ​ഘ​വ​ൻ, സി.​പി. സ​തീ​ഷ്, കെ.​എം. ചി​ഞ്ചു, ദി​വ്യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.