വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ ശു​ചീ​ക​രി​ച്ചു
Wednesday, September 25, 2024 4:43 AM IST
കോ​ഴി​ക്കോ​ട്: ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു. മാ​വൂ​ർ റോ​ഡ്, പാ​വ​ങ്ങാ​ട്, തൊ​ട്ടി​ൽ​പ്പാ​ലം, വ​ട​ക​ര, താ​മ​ര​ശേ​രി ഡി​പ്പോ​ക​ളാ​ണ് ശു​ചീ​ക​രി​ച്ച​ത്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

500 വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജ്, പ്രൊ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ്, ഓ​മ​ശേ​രി അ​ൽ ഇ​ർ​ഷാ​ദ് കോ​ള​ജ്, കു​ന്ന​മം​ഗ​ലം ഗ​വ. കോ​ള​ജ്, മാ​ന്പ​റ്റ ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, ബാ​ലു​ശേ​രി ഗ​വ. കോ​ള​ജ്,


തി​രു​വ​ന്പാ​ടി അ​ൽ​ഫോ​ണ്‍​സ കോ​ള​ജ്, ബാ​ലു​ശേ​രി ഗോ​കു​ലം കോ​ള​ജ്, കൈ​ത​പ്പൊ​യി​ൽ ലി​സാ കോ​ള​ജ്, മ​ർ​ക്ക​സ് ലോ ​കോ​ള​ജ്, വി​കെ​എ​ച്ച്എം​ഒ കോ​ള​ജ്, കെ​എം​ഒ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് താ​മ​ര​ശേ​രി ഡി​പ്പോ ശു​ചീ​ക​രി​ച്ച​ത്. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​കെ. മ​ഞ്ജി​ത, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫ​സീ​ൽ അ​ഹ​മ്മ​ദ്, കെ ​എ​സ്ആ​ർ​ടി​സി സീ​നി​യ​ർ സൂ​പ്ര​ണ്ട് പി.​പി. രാ​ജാ​ക്ഷി, എ​ഡി​ഇ പി. ​സ​ലാ​മ​ത്ത്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജോ ജോ​സ​ഫ്, ശു​ചി​ത്വ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജു​വ​ന്തി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.