കൂ​രാ​ച്ചു​ണ്ടി​ലെ വ്യാ​പാ​രി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി
Tuesday, September 24, 2024 7:28 AM IST
കൂ​രാ​ച്ചു​ണ്ട്: സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​രാ​ച്ചു​ണ്ടി​ൽ ക​ട​ക​ൾ അ​ട​ച്ച് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ലീ​ൽ കു​ന്നും​പു​റം, റ​സാ​ഖ് കാ​യ​ലാ​ട്ടു​മ്മ​ൽ, ബ​ഷീ​ർ ടോ​പ്സി, ഇ.​ടി. നി​തി​ൻ, സു​ജി​ത്ത് ചി​ല​ന്പി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൂ​രാ​ച്ചു​ണ്ടി​ൽ ല​ഹ​രി​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.