മ​ല​യോ​ര ക​ർ​ഷ​ക​ർ കൈ​യ്യേ​റ്റ​ക്കാ​ര​ല്ല: കോ​ണ്‍​ഗ്ര​സ്
Tuesday, September 24, 2024 7:28 AM IST
തി​രു​വ​ന്പാ​ടി: മു​ത്ത​പ്പ​ൻ​പു​ഴ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം (ഇ​എ​സ്എ) നി​ർ​ണ​യി​ക്കു​ന്ന​തി​ലു​ള്ള അ​വ്യ​ക്ത​ത മൂ​ലം മ​ല​യോ​ര ക​ർ​ഷ​ക​രി​ലു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ത്ത​പ്പ​ൻ​പു​ഴ കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​ക്കി​യ സ​ന്പ​ത്തെ​ല്ലാം വ​ന​ഭൂ​മി​യാ​യി മാ​റു​മെ​ന്ന ദുഃ​ഖ​ത്തി​ലാ​ണ് മ​ല​യോ​ര ജ​ന​ത.

ക​ർ​ഷ​ക​ന്‍റെ ഭൂ​മി ക​ർ​ഷ​ക​നു​ള്ള​താ​ണ്. മ​ല​യോ​ര ക​ർ​ഷ​ക​ർ കൈ​യ്യേ​റ്റ​ക്കാ​ര​ല്ല മ​റി​ച്ച് കു​ടി​യേ​റ്റ​ക്കാ​രാ​ണ​ന്നു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ പ​റ​ഞ്ഞു.


വാ​ർ​ഡ് അം​ഗം മ​ഞ്ചു ഷി​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ്പ​റ​ന്പി​ൽ, ബാ​ബു ക​ള​ത്തൂ​ർ, രാ​ജു അ​ന്പ​ല​ത്തി​ങ്ക​ൽ, ഷി​ജു ചെ​ന്പ​നാ​നി, സു​നി​ൽ കൂ​ട്ടി​യാ​നി​ക്ക​ൽ, സ​ജി കൊ​ച്ചു​പ്ലാ​ക്ക​ൽ, സ​ജോ പ​ടി​ഞ്ഞാ​റെ​ക്കു​റ്റ്, ടോ​മി കൊ​ന്ന​ക്ക​ൽ, ഷി​ബി​ൻ കു​രീ​കാ​ട്ടി​ൽ, ബെ​ന്നി മ​ന​ത്താ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.