കൂടരഞ്ഞി: കൂമ്പാറ രാഷ്ട്രീയ, കലാ സാംസ്കാരിക പ്രവർത്തകനായിരുന്ന സിബി മുണ്ടയ്ക്കലിനെ രാഷ്ട്രീയ ജനതാദൾ കൂമ്പാറ മേഖല കമ്മിറ്റി അനുസ്മരിച്ചു. രാഷ്ട്രീയ ജനതാദൾ ദേശീയ സമിതി അംഗം പി.എം. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോളി പൈകാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളി, പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മത് കുട്ടി പുളിയക്കൽ, പി.എം. ഫ്രാൻസീസ്, ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.