ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ അ​ക്വ​ഡേ​റ്റ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
Monday, September 23, 2024 12:55 AM IST
നാ​ദാ​പു​രം: ക​ക്കം വെ​ള്ളി​യി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ അ​ക്വ​ഡേ​റ്റ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. നാ​ദാ​പു​രം, പു​റ​മേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ക്കം വെ​ള്ളി​യി​ലെ അ​ക്വ​ഡേ​റ്റാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ജീ​ർ​ണി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ക​ക്കം വെ​ള്ളി​ബ്രാ​ഞ്ച് ക​നാ​ലി​ൽ നി​ന്ന് എ​ട​ച്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​നാ​ലി​ലാ​ണ് അ​ക്വ​ഡേ​റ്റു​ള്ള​ത്. അ​ഞ്ച് പ​തി​റ്റാ​ണ്ട് മു​മ്പ് പ​ണി തീ​ർ​ത്ത ഈ ​ക​നാ​ൽ വ​ഴി വെ​ള്ളം ക​ട​ത്തി​വി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ക​നാ​ലി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ളം വ​ന്നാ​ൽ കൃ​ഷി​ക്കും, കി​ണ​റു​ക​ളി​ലും യ​ഥേ​ഷ്ടം വെ​ള്ളം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ അ​ക്വ​ഡേ​റ്റി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്ന് വീ​ണ് ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് പു​റ​ത്താ​യ നി​ല​യി​ലാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ലു​ക​ൾ വീ​ണി​ട്ടു​ണ്ട്.


സ​മീ​പ​ത്തെ എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ യാ​ത്ര ചെ​യ്യു​ന്ന റോ​ഡി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള അ​ക്വ​ഡേ​റ്റ് ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​ത്ത അ​ക്വ​ഡേ​റ്റ് പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.