മേരിക്കുന്ന്: നസ്രത്ത് ഭവൻ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ ഓട്ടോ -ടാക്സി ഡ്രൈവേഴ്സ് കുടുംബസംഗമവും വാർഷികാഘോഷവും നടത്തി.
സിസ്റ്റർ ഡാനി ജോണ് സിഎംസി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജൂഡി വർഗീസ്, പ്രകാശ് പീറ്റർ എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു. സിസ്റ്റർ പാവന, സിസ്റ്റർ റോസ്മരിയ, സുരേഷ്, ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
മൈത്രി സാരഥി ഭാരവാഹികളായ സുരേഷ്, ബാബുരാജ്, ദിനേശ് കുമാർ എന്നിവരെ ആദരിച്ചു. കുട്ടികൾ വിവിധ കലാപരിപാടി അവതരിപ്പിച്ചു.