കെ​എ​സ്ടി​എ ജി​ല്ലാ മാ​ര്‍​ച്ച് ഇ​ന്ന്
Saturday, July 27, 2024 4:57 AM IST
കോ​ഴി​ക്കോ​ട്: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പി​ന്‍​വ​ലി​ക്കു​ക, വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ ശാ​സ്ത്രീ​യ​മാ​യി പു​ന​ക്ര​മീ​ക​രി​ക്കു​ക, ക്ഷാ​മ​ബ​ത്ത, ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ന്ന് രാ​വി​ലെ 11ന് ​ഡി​ഡി​ഇ ഓ​ഫീ​സ് പ​രി​സ​ര​ത്ത് അ​ധ്യാ​പ​ക മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കും.​ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ സ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.


പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി 10.30ന് ​മു​ത​ല​ക്കു​ള​ത്തു നി​ന്ന് അ​ധ്യാ​പ​ക​രു​ടെ റാ​ലി​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ബി.​പി രാ​ജീ​വ​ന്‍, സ​ജീ​ഷ് നാ​രാ​യ​ണ​ന്‍, വി.​പി. മ​നോ​ജ്, എ​ന്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍, വി.​ടി. ഷീ​ബ, ആ​ര്‍. എം. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.