ഓണം സ്പെഷല്‍ സ്ക്വാഡ് പരിശോധന; സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി
1451038
Friday, September 6, 2024 4:46 AM IST
കോഴിക്കോട്: ഓണം സ്പെഷല്‍ സ്ക്വാഡ് പയ്യോളി, മേപ്പയ്യൂര്‍, ഉള്ളിയേരി എന്നിവിടങ്ങളിലെ പൊതുവിപണിയില്‍ പരിശോധന നടത്തി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന് കുഞ്ഞിപറമ്പത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, മറിച്ചു വില്പന, സബ്സിഡി ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനാണ് പരിശോധന.
റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഒ.കെ. നാരായണന്, കെ.കെ. ബിജു, എസ്. സുനില്‍ കുമാര്‍, ശ്രീനിവാസന് പുളിയുള്ളതില്‍, പി.കെ. ബൈജു ജീവനക്കാരനായ കെ.പി. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.