അത്തോളിയിൽ പൂക്കൃഷി വിളവെടുപ്പ് നടത്തി
1451037
Friday, September 6, 2024 4:46 AM IST
അത്തോളി: പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഓണക്കാല പൂക്കൃഷി പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 11 വനിതാ ഗ്രൂപ്പുകളാണ് കൃഷി നടത്തിയത്.
ആറാം വാർഡിലെ ജീവനി വനിതാ ഗ്രൂപ്പ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീഷ് നടുവിലയിൽ, എ.എം. സരിത, വാർഡ് അംഗം പി.എം. രമ,
സെക്രട്ടറി കെ. ഹരിഹരൻ, സി.എം. സത്യൻ, എം. ഷൺമുഖൻ, ജീവനി വനിത ഗ്രൂപ്പ് പ്രസിഡന്റ് റീജ കട്ടപൊയിൽ എന്നിവർ പ്രസംഗിച്ചു. ആദ്യ വിൽപന പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനിൽ നിന്നും ഗ്രൂപ്പ് അംഗം കെ. സാവിത്രി ഏറ്റുവാങ്ങി.