കൂരാച്ചുണ്ട്: പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂരാച്ചുണ്ട് പഞ്ചായത്തിലെ കുടുംബങ്ങൾക്ക് വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിൻസി തോമസ്, എൻ.ജെ. ആൻസമ്മ, വിൽസൺ പാത്തിച്ചാലിൽ, വിജയൻ കിഴക്കയിൽമീത്തൽ എന്നിവർ പങ്കെടുത്തു.
നാലു ലക്ഷം രൂപ ചെലവഴിച്ച് 2114 കുടുംബങ്ങൾക്കാണ് വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്യുന്നത്.