തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി- തോട്ടുമുഴി റോഡിൽ നിയന്ത്രണംവിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. തോട്ടുമുഴി ഭാഗത്തേക്ക് പോകുകയായിരുന്ന കൂടത്തായി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പാണ് മറിഞ്ഞത്.
പള്ളിപ്പടിയിലെ വ്യാപാരിയായ സുധീഷ് മാട്ടപ്പാട്ടിന്റെ വീട്ടുമുറ്റത്തേക്കാണ് ജീപ്പ് മറിഞ്ഞത്. വീട്ടുമുറ്റത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർക്കും പരിക്കുകളില്ല.