കാട്ടുപന്നിയുടെ ജഡം കണ്ടെത്തി
1451033
Friday, September 6, 2024 4:43 AM IST
തിരുവമ്പാടി: ഇലന്തുകടവ് പാലത്തിന് സമീപം ഇരുവഞ്ഞി പുഴയിൽ കാട്ടുപന്നിയുടെ ജീർണിച്ച ജഡം കണ്ടെത്തി. മലയോര പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി വരുന്നതിനിടെയാണ് പുഴയോട് ചേർന്ന് ജഡം കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്.