അധ്യാപക ദിനാചരണം
1451032
Friday, September 6, 2024 4:43 AM IST
എം.എൻ. കാരശേരിയെ ആദരിച്ചു
കാരശേരി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കാരശേരി ബാങ്ക്, പ്രിയദർശിനി സ്റ്റഡി സെന്റർ, സ്മൈൽ ചാരിറ്റബിൾ സൊസൈറ്റി, ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രമുഖ അധ്യാപകൻ എം.എൻ. കാരശേരിയെ ആദരിച്ചു.
ആനയാംകുന്ന് നെച്ചൂളിപ്പൊയിൽ സ്മൈൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കാരശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷനായി. അരുണ അനിൽകുമാർ, റഫീഖ് മാളിക, ശാന്താദേവി മൂത്തേടത്ത്, റീന പ്രകാശ്, ജയിംസ് ജോഷി, റോയി തോമസ്, കെ.കെ. ആലിഹസൻ, വി.എം. ഉസൻ കുട്ടി, കാരാട്ട് ശ്രീനിവാസൻ, ജി. അബ്ദുൾ അക്ബർ, എ.പി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം ആചരിച്ചു. എൻഎസ്എസ് വോളണ്ടിയർ ഫാത്തിമ മർസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലീഡർ ഡോൺ ജോബി, വോളണ്ടിയർമാരായ എ.എസ്. അഞ്ജന, സാരംഗ് സുരേന്ദ്രൻ, സിയ അന്ന ജോഷി, റിസ്വാൻ, സഫ ഷംസുദ്ധീൻ, അനഘ അനിൽ, വോളണ്ടിയർ ലീഡർ ദിയ ട്രീസ അജേഷ് എന്നിവർ പ്രസംഗിച്ചു.
മുതിർന്ന അധ്യാപകരെ ആദരിച്ചു
തിരുവമ്പാടി: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് നീണ്ടകാലം അധ്യാപന ജോലിയിൽ സേവനമനുഷ്ഠിച്ച മുതിർന്ന അധ്യാപകരെ ആദരിച്ചു. കേരള പ്രദേശ് സർവീസ് പെൻഷനേർസ് അസോസിയേഷൻ (കെഎസ്എസ്പിഎ) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അധ്യാപകരെ ആദരിച്ചത്.ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.സി. തങ്കച്ചൻ അധ്യക്ഷനായിരുന്നു.
മുതിർന്ന അധ്യാപകരായ കുഴിമണ്ണിൽ കെ.ടി. മേരി, തിനംപറമ്പിൽ വി.ജെ. ചാക്കോ, തിനംപറമ്പിൽ പി.എം. ഏലിക്കുട്ടി എന്നിവരെയാണ് വീട്ടിലെത്തി ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചത്. അനിൽകുമാർ പൈക്കാട്ടിൽ, കെ.ഐ. ലെയ്സമ്മ, മേരി വർഗീസ്, ഗീത മനക്കൽ, ഇ.ജെ. തങ്കച്ചൻ, ചാർലി തോമസ് എന്നിവർ പ്രസംഗിച്ചു.
പൂർവ അധ്യാപകനെ ആദരിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പൂർവ അധ്യാപകരിൽ ഏറ്റവും മുതിർന്ന അധ്യാപകനായ കെ.എം. മത്തായിയെ ഹെഡ്മാസ്റ്റർ ബിനു ജോസും മറ്റ് അധ്യാപകരും ചേർന്ന് പൊന്നാട അണിയിച്ച് ആചരിച്ചു.
33 വർഷം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സേവനം ചെയ്ത മത്തായി സാർ 91-ാം വയസിലും ആലസ്യം ഒട്ടും ഏൽക്കാതെ വിദ്യാർഥികളുമൊത്തുള്ള തന്റെ മധുരസ്മരണകൾ പങ്കുവച്ചു.
അധ്യാപക ദന്പതികളെ ആദരിച്ചു
ചക്കിട്ടപാറ: കേരള സംസ്കാര വേദിയും കേരള പ്രഫഷണൽ ഫ്രണ്ടും സംയുക്തമായി ചക്കിട്ടപാറയിൽ ഗുരുവന്ദനം നടത്തി. വിരമിച്ച അധ്യാപകരായ പാന്പക്കൽ സ്റ്റീഫൻ- ലില്ലി ദന്പതികളെ അവരുടെ വസതിയിലെത്തി ആദരിച്ചു.
കെപിഎഫ് മലബാർ കോ-ഓർഡിനേറ്റർ ബേബി സെബാസ്റ്റ്യൻ പൊന്നാടയണിയിച്ചു. കേരളാ കോണ്ഗ്രസ് -എം ജില്ലാ ജനറൽ സെക്രട്ടറി ബോബി ഓസ്റ്റിൻ, ഏബ്രഹാം പള്ളിത്താഴത്ത്, ജയിസണ് തെങ്ങുംപള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു.
പൂർവ അധ്യാപക സംഗമം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ അധ്യാപക ദിനത്തിൽ നടത്തിയ പൂർവ അധ്യാപക സംഗമം ആകാശവാണി സീനിയർ ആർട്ടിസ്റ്റ് ആർ. കനകാംബരൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
പൂർവ അധ്യാപക പ്രതിനിധി കെ. ജീമോൾ തെരുവൻകുന്നേൽ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴി, ബിനു ജോസ്, പി.വി. ബിജി, പ്രബിത സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.