ച​ര​ക്ക് ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് മ​ര​ത്തി​ൽ ഇ​ടി​ച്ചു
Friday, July 26, 2024 4:48 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ടൗ​ണി​ല്‍ ച​ര​ക്ക് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ടു​വ​ള്ളി സ്റ്റേ​റ്റ് ബാ​ങ്കി​ന് എ​തി​ര്‍​വ​ശ​ത്താ​ണ് അ​പ​ക​ടം. ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ല്‍ നി​ന്ന് കാ​ലി​ത്തീ​റ്റ ക​യ​റ്റി വ​യ​നാ​ട് ത​രി​യോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി ദി​ശ മാ​റി വ​ല​തു ഭാ​ഗ​ത്തേ​ക്ക് ക​യ​റി മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ലോ​റി​യു​ടെ കാ​ബി​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ​ഹാ​യി പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണു. കാ​ബി​നി​ല്‍ കു​ടു​ങ്ങി പോ​യ ഡ്രൈ​വ​റെ സ്ഥ​ല​ത്തെ​ത്തി​യ കൊ​ടു​വ​ള്ളി പോ​ലീ​സും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പു​റ​ത്തെ​ടു​ത്തു. ഡ്രൈ​വ​റും സ​ഹാ​യി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.