വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​ൻ സ്ഥാ​പി​ച്ച വേ​ലി ത​ക​ർ​ത്ത​താ​യി പ​രാ​തി
Thursday, July 25, 2024 4:35 AM IST
നെ​ല്ലി​പ്പൊ​യി​ൽ: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​പ്പൊ​യി​ലി​ൽ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ത​ട​യു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച വേ​ലി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​താ​യി പ​രാ​തി.

പ്ര​വാ​സി​യും പ്ര​ദേ​ശ​വാ​സി​യു​മാ​യ റോ​യി പു​തു​ക്കാ​ട്ടി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ ‌വേ​ലി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടാ​ണ് റോ​യി​യു​ടെ പി​താ​വ് രാ​ജു സ്ഥ​ല​ത്തി​ന് നാ​ലു​വ​ശ​വും വേ​ലി​കെ​ട്ടി​യ​ത്.

പ​ണി പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് എ​ല്ലാ​വ​രും മ​ട​ങ്ങി​യ​ത്. പി​റ്റേ​ദി​വ​സം രാ​വി​ലെ വേ​ലി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.


റോ​യി​യു​ടെ പി​താ​വ് കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. വേ​ലി ത​ക​ർ​ത്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് തി​രു​വ​ന്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലൈ​ജു അ​രി​പ്പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു അ​വ​ണ്ണൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ കൃ​ഷി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.