ചി​റ്റാ​രി മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Wednesday, July 24, 2024 5:00 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​രി മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു.ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്ന് കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്ന് ആ​ന​ക​ളു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.


പാ​നൂ​ർ തു​വ്വ​ക്കു​ന്നി​ലെ ഉ​സ്മാ​ൻ ഹാ​ജി, വാ​ണി​മേ​ലി​ലെ നാ​ളോ​ഞ്ചാ​ലി​ൽ കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ൾ ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ന​ക​ളെ പ​ട​ക്കം പൊ​ട്ടി​ച്ചും ബ​ഹ​ളം വ​ച്ചും വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.