ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് വെ​ട്ടേ​റ്റു
Sunday, July 7, 2024 5:23 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ന​മ്പ​റ്റ​യി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് നേ​രെ മാ​സ്ക്ധാ​രി​യു​ടെ ആ​ക്ര​മ​ണം. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ന​മ്പ​റ്റ പു​ല്ലാ​ണി​ക്കാ​ട​ന്‍ നൗ​ഫ​ലി(32)​നാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ ഇ​യാ​ളു​ടെ വീ​ടി​ന് ഇ​രു​നൂ​റു മീ​റ്റ​ര്‍ അ​ടു​ത്തു​വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പാ​ലാ​ങ്ക​ര​യി​ലു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗി​ന് ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്നു നൗ​ഫ​ല്‍. മു​ഖം​മൂ​ടി ധ​രി​ച്ച അ​ക്ര​മി ബൈ​ക്കി​ന് നേ​രെ ചാ​ടി​വീ​ഴു​ക​യും ബൈ​ക്കി​ല്‍ നി​ന്നു വീ​ണ നൗ​ഫ​ലി​ന്‍റെ കൈ​യ്ക്കും ക​ഴു​ത്തി​നും ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യു​മാ​യി​രു​ന്നു.


അ​ക്ര​മി​ക്ക് മു​ന്നി​ല്‍ നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ല്‍ നൗ​ഫ​ലി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട് പ​രി​സ​ര​വാ​സി​ക​ള്‍ എ​ത്തി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ നൗ​ഫ​ലി​നെ നാ​ട്ടു​കാ​ര്‍ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

എ​ട​ക്ക​ര സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ അ​നീ​ഷും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ക്ര​മി ഉ​പ​യോ​ഗി​ച്ച മു​ഖം​മൂ​ടി, ചു​റ്റി​ക, ക​ത്തി എ​ന്നി​വ ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി സി​ഐ അ​നീ​ഷ് അ​റി​യി​ച്ചു.