സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഫീ​സ് വ​ര്‍​ധ​ന​വി​നെ​തി​രേ പ്ര​തി​ഷേ​ധം
Sunday, July 7, 2024 5:23 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യം കെ​എ​സ്‌​യു ഉ​പ​രോ​ധി​ച്ചു. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ 12 ശ​ത​മാ​നം ഫീ​സ് വ​ര്‍​ധി​പ്പി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. നാ​ലു​വ​ര്‍​ഷ ബി​രു​ദ കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ സ്വാ​ശ്ര​യ കോ​ഴ്സ് ഫീ​സ് വ​ര്‍​ധ​ന​വ് ന​ട​പ്പാ​ക്കി​യ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്.

കെ​എ​സ്‌​യു സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ കെ.​കെ.​ബി. ആ​ദി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ശ്വി​ന്‍​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി. അ​ഫ്താ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഷെ​ഫ്രീ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​യാ​സ് കോ​ഡൂ​ര്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഖി​ല, ഫ​യാ​സ്, സ്വാ​ലി​ഹ് പ​ടി​ക്ക​ല്‍, ഫ​ര്‍​ഹാ​ന്‍ കോ​മ​ര​പ്പ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നു​മോ​ദ് കാ​ട​ശേ​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് കു​ന്നു​മ്മ​ല്‍, ഷെ​ഹി​ന്‍, അ​നീ​സ്, ജി​ജേ​ഷ്, ഷാ​നി​ദ്, അ​സ്ലം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.