മ​ല​പ്പു​റം ബ്ലോ​ക്കി​ല്‍ കു​ടും​ബ​ശ്രീ ഹോം ​ഷോ​പ്പി​ന് തു​ട​ക്കം
Sunday, July 7, 2024 5:23 AM IST
മ​ല​പ്പു​റം: ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ മു​ഖേ​ന ഉ​ത്പാ​ദി​പ്പി​ക്കു​ക​യും വീ​ടു​ക​ളി​ലെ​ത്തി​ച്ച് വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഹോം ​ഷോ​പ്പ് പ​ദ്ധ​തി​ക്ക് മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം എം​എ​സ്എം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കാ​രാ​ട്ട് അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ എ​ഡി​എം​സി മു​ഹ​മ്മ​ദ് ക​ട്ടു​പ്പാ​റ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

എ​ച്ച്എ​സ്ഒ​മാ​ര്‍​ക്കു​ള്ള പി​ന്തു​ണ സ​ഹാ​യ വി​ത​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് കാ​ടേ​രി, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജു​ല പെ​ല​ത്തൊ​ടി എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു. മ​ല​പ്പു​റം ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൊ​ന്നോ​ല ഫൗ​സി​യ കു​ഞ്ഞി​പ്പു,


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റാ​ബി​യ ചോ​ല​ക്ക​ല്‍ (കോ​ഡൂ​ര്‍), ക​ട​മ്പോ​ട്ട് മൂ​സ (ഒ​തു​ക്കു​ങ്ങ​ല്‍), അ​ടാ​ട്ട് ച​ന്ദ്ര​ന്‍ (ആ​ന​ക്ക​യം), മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ (പൂ​ക്കോ​ട്ടൂ​ര്‍), സു​നീ​റ പൊ​റ്റ​മ്മ​ല്‍ (മൊ​റ​യൂ​ര്‍), ജ​സീ​ന മ​ജീ​ദ് (പൊ​ന്‍​മ​ള) തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ല​പ്പു​റം ബി​ഡി​ഒ കെ.​എം. സു​ജാ​ത സ്വാ​ഗ​ത​വും കു​ടു​ബ​ശ്രീ ഡി​പി​എം പി. ​റെ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.