എടവണ്ണ: തിരുവാലി കോട്ടാല പാലത്തിനടുത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് തല കീഴായി മറിഞ്ഞത്.
മലപ്പുറത്തു നിന്ന് എടക്കരയിലേക്ക് പോവുകയായിരുന്ന കാര്‍ റോഡിലെ വളവ് കാണാതെ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് എടവണ്ണ പോലീസ് പറഞ്ഞു. അതുവഴി വന്ന യാത്രക്കാരാണ് കാറിലുള്ളവരെ രക്ഷപ്പെടുത്തിയത്.