പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന​വ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, July 7, 2024 5:23 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം, പെ​രി​ന്ത​ല്‍​മ​ണ്ണ ബി​ആ​ര്‍​സി, പെ​രി​ന്ത​ല്‍​മ​ണ്ണ മേ​ലാ​റ്റൂ​ര്‍ എ​ന്നീ ഉ​പ​ജി​ല്ല​ക​ളി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍, കേ​ള്‍​വി പ​രി​മി​തി​ക​ള്‍ നേ​രി​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 200 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് പെ​രി​ന്ത​ല്‍​മ​ണ്ണ മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ന്‍. അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി.​സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​സ്റ്റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​നി​മി​ഷ, സ്പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍​മാ​രാ​യ ടി. ​ഷ​ഫീ​ഖ്, കെ​എം.​സീ​ത, ടി.​കെ. രാ​ധി​ക, ഒ.​പി. മു​ഹ​മ്മ​ദ്, ക്ല​സ്റ്റ​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജി.​ടി.​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.