ലി​റ്റി​ൽ ചാ​മ്പ്യ​ൻ​സ് ക​ളി​യു​ത്സ​വം
Monday, March 20, 2023 11:57 PM IST
നേ​മം: മാ​സ്റ്റ​ർ ചാ​മ്പ്യനു മു​ന്നി​ൽ ലി​റ്റി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യി നേ​മം ഗ​വ.​ യുപിഎ​സി​ലെ പ്രീ​പ്രൈ​മ​റി കൂ​ട്ടു​കാ​ർ. പ​ര​സ്പ​രം ത​ല​പ്പ​ന്ത് ക​ളി​ച്ചും ഒ​ളി​ച്ചു ക​ളി​ച്ചും കൂ​ട്ടു​കാ​രെ അ​ന്യം നി​ൽ​ക്കു​ന്ന നാ​ട​ൻ ക​ളി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.
സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്രീ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കുവേ​ണ്ടി ക​ളി​യു​ത്സ​വ​മെ​ന്ന പേ​രി​ൽ നാ​ട​ൻ​ക​ളി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നൊ​രു കാ​യി​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ഡ​യ​മ​ണ്ട് പു​ഷ് അ​പ്സി​ലെ ലോ​ക റെ​ക്കാ​ർ​ഡ് ജേ​താ​വ് ആന്‍റോ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​സ്റ്റ​ർ ചാ​മ്പ്യന്, പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ ലീ​ഡ​ർ മാ​സ്റ്റ​ർ ഹ​ർ​ഷി​ത് ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു. പ്രധാ നാധ്യാപകൻ എ.​എ​സ്. മ​ൻ​സൂ​ർ, സീ​നി​യ​ർ അ​ധ്യാ​പി​ക എം.​ ആ​ർ. സൗ​മ്യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ മു​ഹ​മ്മ​ദ്, കാ​യി​കാ​ധ്യാ​പ​ക​ൻ ബി​പി​ൻ ലാ​ൽ, സ​തി കു​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​സ്.​ബി​ന്ദു സ്വാ​ഗ​ത​വും ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.