ഹാ​പ്പി​നെ​സ് പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്നു
Friday, July 26, 2024 6:57 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ലാ -കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കാ​യി ഗ്രാ​മ​ങ്ങ​ളി​ൽ അ​ര​ങ്ങ് ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ല​മേ​ൽ, മ​ണ​ലൂ​ർ വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കാ​വു​വി​ള പാ​ല​ത്തി​ന് സ​മീ​പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഹാ​പ്പി​ന​സ് പാ​ർ​ക്ക് നി​ര്‍​മി​ക്കു​ന്നു.

16 ല​ക്ഷം രൂ​പ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കാ​വു​വി​ള പാ​ലം മു​ത​ൽ നെ​യ്യാ​റ്റി​ൻ​ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലേ​യ്ക്ക് പോ​കു​ന്ന പാ​ത​യി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ൽ മ​നോ​ഹ​ര​മാ​യ പാ​ർ​ക്കും പ്ര​ഭാ​ത സ​വാ​രി​ക്കു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും.


ഓ​പ്പ​ൺ ജിം, ​കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, വി​ശ്ര​മ ഇ​രി​പ്പി​ട​ങ്ങ​ൾ, തു​റ​സാ​യ സം​വാ​ദ കേ​ന്ദ്രം തു​ട​ങ്ങി രാ​ത്രി കാ​ല​ങ്ങ​ളി​ലും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കും വി​ധ​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഹാ​പ്പി​ന​സ് പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കു​ന്നു​ണ്ട്.

പ്രാ​രം​ഭ​ഘ​ട്ട നി​ർ​മാ​ണ ​പ്ര​വർത്തി​ക​ള്‍ വി​ല​യി​രു​ത്താ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ.​രാ​ജ​മോ​ഹ​ന​ൻ, എ​ൻ​ജി​നീ​യ​ർ പ്രീ​തി പ്ര​ഭാ​ക​ര​ൻ, ഹെ​ർ​മി​റ്റ് സ്റ്റു​ഡി​യോ ആ​ർ​ക്കി​ടെ​ക്റ്റു​ക​ൾ, അ​ജ​യ​ൻ അ​രു​വി​പ്പു​റം എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.