കേ​ര​ള പ്ര​വാ​സി സം​ഘം ഏ​ജീ​സ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, July 27, 2024 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ചു​വെ​ന്നാ​രോ​പി​ച്ച് കേ​ര​ള പ്ര​വാ​സി സം​ഘം ഏ​ജീ​സ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജീ​വ് തൈ​ക്കാ​ട് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​സ്മ​രി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ നി​ന്നു ബി​ജെ​പി ക്ക് ​ഒ​രു എം​പി ഉ​ണ്ടാ​യി​ട്ടും അ​വ​ഗ​ണി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ബ​ജ​റ്റി​ൽ പ്രാ​മു​ഖ്യം ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പൂ​വ​ച്ച​ൽ നാ​സ​ർ, ബി.​കെ. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.