"ക​ള​ക്ടേ​ഴ്‌​സ് സൂ​പ്പ​ർ 100' പരിപാടി ര​ണ്ടാം പ​തി​പ്പി​നു തു​ട​ക്ക​മാ​യി
Saturday, July 27, 2024 6:50 AM IST
തിരുവനന്തപുരം: പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ഗ​ണി​ത ശാ​സ്ത്ര ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തോ ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ന​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക​ള​ക്ടേ​ഴ്‌​സ് സൂ​പ്പ​ർ 100 പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ചു.

പാ​ള​യം മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി ക​ള​ക്ടേ​ഴ്‌​സ് സൂ​പ്പ​ർ 100 ര​ണ്ടാം പ​തി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി/പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സി​ലേ​യും 11-ാം ക്ലാ​സി​ലേ​യും പെ​ൺ​കു​ട്ടി​ക​ളാ​ണ് ക​ള​ക്ടേ​ഴ്സ് സൂ​പ്പ​ർ 100ൽ ​ഉ​ൾ​പ്പെ​ടു​ന്ന​ത്.

സാ​ങ്കേ​തി​ക വി​ദ്യ​യ്ക്ക് ഇ​ന്ന​ത്തെ കാ​ല​ത്ത് വ​ള​രെ​യ​ധി​കം പ്ര​ധാ​ന്യ​മു​ണ്ടെ​ന്നും ക​രി​യ​ർ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു ക​ള​ക്ടേ​ഴ്‌​സ് സൂ​പ്പ​ർ 100ലെ ​പെ​ൺ​കു​ട്ടി​ക​ൾ അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. പി​ന്നാ​ക്ക ക്ഷേ​മ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് മു​ഖ്യസ​ന്ദേ​ശം ന​ൽ​കി. ക​ള​ക്ടേ​ഴ്‌​സ് സൂ​പ്പ​ർ 100 പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​ത് മു​ൻ ജി​ല്ലാ ക​ള​ക്ട​ർ കൂ​ടി​യാ​യ ജെ​റോ​മി​ക് ജോ​ർ​ജ് ആ​ണ്.


ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച ഏ​ഴു വി​ദ്യാ​ർ​ഥിനി​ക​ൾ​ക്ക് ജെ​റോ​മി​ക് ജോ​ർ​ജും അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സാ​ക്ഷി​മോ​ഹ​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ ക​വി​ത റാ​ണി ര​ഞ്ജി​ത്ത്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷീ​ജാ മേ​രി, ക​ന​ൽ എ​ൻ​ജി​ഒ ഡ​യ​റ​ക്ട​ർ പി.​ഡി. ആ​ൻ​സ​ൺ, അ​ല​ക്‌​സാ​ണ്ട​ർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.