പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ കു​ടും​ബ​സം​ഗ​മം
Saturday, July 27, 2024 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15ന് ​ആ​രം​ഭി​ച്ച വി​ശു​ദ്ധ കു​ർ​ബാനയ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

സ​ഹ​ന​ങ്ങ​ളെ എ​പ്പോ​ഴും സ്വാ​ഗ​തം ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യെ​ന്നു ആ​ർ​ച്ച് ബി​ഷ​പ്പ് അ​നു​ഗ്ര​ഹ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സ​ഹ​ന​ത്തി​ൽനി​ന്നും ഓ​ടി​യൊ​ളി​ക്കാ​ന​ല്ല, എ​ന്നും സ്വീ​ക​രി​ക്കു​വാ​ൻ സ​ഹാ​യി​ക്ക​ണമെന്നാ​യി​രു​ന്നു വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പ്രാ​ർ​ഥ​ന. അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജീ​വി​തം അ​നു​ക​രി​ക്കാ​നും ചൈ​ത​ന്യം ഉ​ൾ​ക്കൊ​ള്ളാ​നും ന​മു​ക്കും ശ്ര​മി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന, സ​ന്ദേ​ശം. മു​ഖ്യ കാ​ർ​മി​ക​ൻ ഫാ.​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും സ്നേ​ഹ​വി​രു​ന്നും.