കേ​ന്ദ്ര ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന: പ്ര​ക്ഷോ​ഭം ന​ട​ത്ത​ണമെന്ന് കൊ​ടി​ക്കു​ന്നി​ൽ
Saturday, July 27, 2024 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്ത​ണ​മെ​ന്നു കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി. ഡി​സിസി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ക്യാ​ന്പി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കൊ​ടി​ക്കു​ന്നി​ൽ. യുഡി എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ ഹ​സ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സിസി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് ക്യാ​ന്പ് തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കെ.​പി.​ ശ്രീ​കു​മാ​ർ, വി.​എ​സ്.​ശി​വ​കു​മാ​ർ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ൻ.​ ശ​ക്ത​ൻ, ചെ​റി​യാ​ൻ ഫി​ലി​പ്പ്, മ​ര്യാ​പു​രം ശ്രീ​കു​മാ​ർ, ജി.​എ​സ്. ​ബാ​ബു, എം.​ വി​ൻ​സ​ന്‍റ് എം​എ​ൽ​എ, ടി.​ ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, മ​ണ​ക്കാ​ട് സു​രേ​ഷ് തുട ങ്ങിയവർ പ്രസംഗിച്ചു.