ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Saturday, July 27, 2024 6:50 AM IST
വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. വേ​ളി മാ​ധ​വ​പു​രം സ്വ​ദേ​ശി വി​ഷ്ണു (23) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളിയാ​ഴ്ച രാ​വി​ലെ​യാ​ണ് ഇയാള്‍ പി​ടി​യി​ലാ​യ​ത്. 104 ഗ്രാം ​എംഡി​എം​എ​യും രണ്ടു ഗ്രാം ​കൊ​ക്കയിനു​മാ​യാ​ണ് ഡാ​ന്‍​സാ​ഫ് ടീം ​വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ച്ച​വ​ട​ത്തി​നാ​യി ബെം​ഗ​ളൂ​രു​വി​ല്‍നി​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി കൊ​ച്ചു​വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​യാ​ള്‍ അ​ധി​കൃ​ത​രു​ടെ വ​ല​യി​ലാ​യ​ത്. വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്.


അ​ധി​കൃ​ത​ര്‍​ക്കു ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തിന്‍റെ അ​ടി​സ്ഥ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു വി​ഷ്ണു പി​ടി​യി​ലാ​യ​ത്. മു​മ്പും എം​ഡി​എം​എ ഉ​ള്‍​പ്പെ​ട്ട ല​ഹ​രി വ​സ്തു​ക്ക​ള്‍ കൈ​വ​ശം സൂ​ക്ഷി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ​തി​ന് ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ജ​യി​ല്‍​വാ​സം ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ല്‍ ക​ഴി​യ​വേ​യാ​ണ് വി​ഷ്ണു വീ​ണ്ടും ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​വു​ന്ന​ത്. അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ പ്ര​തി​യെ പേ​ട്ട പോ​ലീ​സി​നു കൈ​മാ​റി. വെ​ള്ളി യാ​ഴ്ച രാ​ത്രി വ​ള​രെ വൈ​കി​യും ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​താ​യി പേ​ട്ട പോ​ലീ​സ് അ​റി​യി​ച്ചു.