ക​ലാം സ്മൃ​തിസ​ന്ധ്യ നാ​ളെ
Friday, July 26, 2024 6:57 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഡോ. ​എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ സ്മൃ​തി ദി​ന​മാ​യ നാ​ളെ നെ​യ്യാ​റ്റി​ന്‍​ക​ര അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് (നാ​ര്‍​ഡ്) സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാം സ്മൃ​തി സ​ന്ധ്യ​യും പ്ര​തി​മാ​സ സാം​സ്കാ​രി​ക സ​ദ​സും എ​ല്‍​പി​എ​സ്‌​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​ഇ മു​ത്തു​നാ​യ​കം ഉ​ദ്ഘാ​ട​നം ചെ​യ്യും.

നെ​യ്യാ​റ്റി​ന്‍​ക​ര സു​ഗ​ത​സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന ച​ട​ങ്ങി​ല്‍ നാ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​നാ​കും. നിം​സ് മെ​ഡി​സി​റ്റി എം​ഡി ഡോ.​എം.​എ​സ്.​ഫൈ​സ​ൽ​ഖാ​ൻ ക​ലാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ പ​രീ​ക്ഷാ ജേ​താ​ക്ക​ള്‍​ക്ക് അ​നു​മോ​ദ​നം, ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.