കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് പു​തി​യ സോ​ൺ ആ​രം​ഭി​ച്ചു
Friday, July 26, 2024 6:57 AM IST
തി​രു​വ​ന​ന്ത​പു​രം: വേ​ള്‍​ഡ് കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ കേ​ര​ള ഘ​ട​ക​മാ​യ കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന് വ​ട്ടി​യൂ​ര്‍​ക്കാ​വി​ൽ പു​തി​യ സോ​ണ്‍ നി​ല​വി​ല്‍ വ​ന്നു.

ക്രി​സ്താ​ശ്ര​മം സി​എ​സ്ഐ സ​ഭ​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​യോ​ഗം കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​എ.​ആ​ര്‍.​നോ​ബി​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഭാ ഐ​ക്യം സ​മൂ​ഹ​ത്തി​ല്‍ സ​മാ​ധാ​നം സൃ​ഷ്ടി​ക്കു​ന്ന​തി​ന് മു​ന്‍​തൂ​ക്കം ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ​ഭാ ശു​ശ്രൂ​ഷക​രാ​യ പി.​ആ​ര്‍.​നോ​ബി​ള്‍ രാ​ജ്, എ.​ജോ​ണ്‍ ക്ലീ​റ്റ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സോ​ണ്‍ ഭാ​ര​വാ​ഹി​ക​ള്‍: പ്ര​സി​ഡ​ന്‍റ് -അ​ഡ്വ.​സ​ജി എ​ന്‍.​സ്റ്റു​വ​ര്‍​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ്- അ​ല​ക്‌​സ് പ​ത്രോ​സ്, സെ​ക്ര​ട്ട​റി-​വ​ര്‍​ഗീ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.