നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല ആ​റാ​മ​ത് അ​വാ​ർ​ഡ്ദാ​നം ഇ​ന്ന്
Saturday, July 27, 2024 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല ആ​റാ​മ​ത് എ.​പി.​ജെ അ​വാ​ർ​ഡ് സി​എ​സ് ഐ​ആ​ർ ആ​ദ്യ​വ​നി​താ മേ​ധാ​വി ഡോ. ​എ​ൻ. ക​ലൈ​സെ​ൽ​വി​യ് ക്ക് ​ന​ൽ​കും. ഇ​ന്നു രാ​വി​ലെ 10.30 ന് ​മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

ക​ർ​മ മ​ണ്ഡ​ല​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ക​യും അ​തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ൾ​കൊ​ണ്ടു രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്‌​ത പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ൻ നൂ​റു​ൽ ഇ​സ്്‌​ലാം സ​ർ​വ​ക​ലാ​ശാ​ല​യും നിം​സ് മെ​ഡി​സി​റ്റി​യും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന എ.​പി.​ജെ അ​വാ​ർ​ഡാ​ണ് സി​എ​സ്ഐ​ആ​ർ ആ​ദ്യ വ​നി​താ മേ​ധാ​വി ഡോ. ​എ​ൻ. ക​ലൈ​സെ​ൽ​വി​യ്ക്ക് ല​ഭി​ക്കു​ന്ന​ത്.

ദേ​ശീ​യ ശാ​സ്ത്ര, വാ​ണി​ജ്യ ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യ​ള്ള ഒ​രു വ​നി​ത മേ​ധാ​വി​യാ​ണ് ഡോ.​എ​ൻ.​ ക​ലൈ​സെ​ൽ​വി. 25 വ​ര്‍​ഷ​ത്തെ ഗ​വേ​ഷ​ക നൈ​പു​ണ്യ​വു​മാ​യാ​ണ് ഇ​വ​ര്‍ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.


രാ​ജ്യ​ത്തെ 38 പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും 4,500 ലേ​റെ ശാ​സ്ത്ര​ജ്ഞ​രു​ടെ​യും മേ​ധാ​വി​യാ​യാ​ണ് ഡോ. ​എ​ൻ. ക​ലൈ​സെ​ല്‍​വി. ചി​ദം​ബ​ര​ത്തെ അ​ണ്ണാ​മ​ലൈ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. 2019 ഫെ​ബ്രു​വ​രി​യി​ല്‍ ക​ര​യ്ക്കു​ടി​യി​ലെ സെ​ന്‍​ട്ര​ല്‍ ഇ​ല​ക്ട്രോ കെ​മി​ക്ക​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മേ​ധാ​വി​യാ​യി നി​യ​മി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത സി​എ​സ്‌​ഐ​ആ​റി​ന്‍റെ ത​ല​പ്പ​ത്തേ​ക്കെത്തു​ന്ന​ത്.