പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു
Friday, July 26, 2024 6:41 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന "സു​ര​ക്ഷി​ത​മാ​യ ആ​ശു​പ​ത്രി​യും, പ​രി​സ​ര​വും' എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കാ​മ്പ​സി​ല്‍ നി​ന്നു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ത​ട​യു​ക, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് രോ​ഗ​ഭീ​തി കൂ​ടാ​തെ​യു​ള്ള പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.


ഇ​തി​നു പു​റ​മേ അ​ടു​ത്തി​ടെ, രോ​ഗി ലി​ഫ്ടി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി നി​ര്‍​ണ​യി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ര്‍​ത്ത​വ്യ​പാ​ല​ന​ത്തി​ല്‍ ശ്ര​ദ്ധ​യൂ​ന്നു​ന്ന​തി​നും രോ​ഗി​ക​ള്‍​ക്കു മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പദ്ധതിയിലൂടെ ല​ക്ഷ്യ​മി​ടു​ന്നു.