ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും
Friday, July 26, 2024 6:57 AM IST
നേ​മം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം അ​നു​സ്മ​ര​ണ​വും കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് പ​ള്ളി​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​ങ്കോ​ട് സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.

ബു​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്ക​വെ മ​ര​ണ​മ​ട​ഞ്ഞ എ​സ്.​കു​മാ​റി​ന്‍റെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണ​വും നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യ​തു. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, ആ​ർ.​വി. രാ​ജേ​ഷ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ.​എം. മ​ണി​ക​ണ്ഠ​ൻ, ന​രു​വാ​മൂ​ട് ജോ​യ്, എ​സ്. മു​ത്ത് കൃ​ഷ്ണ​ൻ, കെ. ​അ​മ്പി​ളി, ഭ​ഗ​വ​തി​ന​ട ശി​വ​കു​മാ​ർ, പ​ള്ളി​ച്ച​ൽ സ​തീ​ശ് എ​ന്നീ​വ​ർ പ​ങ്കെ​ടു​ത്തു.