ര​ക്ത​സാ​ക്ഷിത്വ ദി​നാ​ച​ര​ണം നടത്തി
Thursday, July 25, 2024 7:01 AM IST
നേ​മം : സി​പി​എം ര​ക്ത​സാ​ക്ഷി​ക​ളാ​യ സു​ദ​ർ​ശ​ന​ന്‍റേ​യും ച​ന്ദ്ര​ന്‍റേ​യും മു​പ്പ​ത്തി​ര​ണ്ടാ​മ​ത് ര​ക്ത​സാ​ക്ഷിത്വ ദി​നാ​ച​ര​ണം ആ​ച​രി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി വി .​ജോ​യി എം​എ​ൽ​എ​യും, സ​മൃ​തി​കു​ടീ​ര​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി അം​ഗം എം .​എം.​ബ​ഷീ​റും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

വൈ​കി​ട്ട് ന​രു​വാ​മൂ​ട് ജം​ഗ്ഷ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം സി​പി​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്.​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.


ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം .​എം.​ബ​ഷീ​ർ, ഐ .​ബി.​സ​തീ​ഷ് എം​എ​ൽ​എ, ഡോ.​എ.​സ​മ്പ​ത്ത്, ഏ​രി​യ സെ​ക്ര​ട്ട​റി പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, എ​സ്.​കെ.​പ്ര​മോ​ദ്, ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം .​സോ​മ​ശേ​ഖ​ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി ​എ​സ് ര​ജീ​ഷ്, ബി .പി.ബാ​ലു​മ​ഹേ​ഷ് തുടങ്ങി യവർ സം​സാ​രി​ച്ചു.